Wednesday, April 30, 2008

3 ചീത്തക്കഥകള്‍

ഉപ്പിന്റ്റെ രുചി

**********************

പായസം ഒരു സ്പൂണില്‍ കോരി അവള്‍ എന്‍റ്റെ വായിലേക്ക് വച്ചുതന്നു. ഞാന്‍ നുണഞ്ഞിറക്കി. മധുരം, നല്ല മധുരം...പക്ഷേ, ലേശം ഉപ്പുകൂടിയുണ്ടായിരുന്നുവെങ്കില്‍ നന്നായേനെ.,ചൂടും അല്പം കുറവാണ്...
അവള്‍ വീണ്ടും പായസം വായിലേക്ക് വച്ചു തന്നു. സ്പൂണില്‍ നിന്ന് അല്പം പായസം അവളുടെ നെഞ്ചിലേക്ക് വീണു. തുടയ്ക്കാന്‍ ഞാന്‍ കൈലേസെടുത്തപ്പോള്‍ അവള്‍ കുടുക്കുകളഴിച്ചു തന്നു. ഞാന്‍ കൈലേസു മാറ്റിവച്ചു...
ഉപ്പ് കറക്ടായിരുന്നു, ചൂടും.


നിതിന്‍റ്റെ ജേഷ്ഠന്‍
************************
നിതിന്‍റ്റെ ജേഷ്ഠന്‍ “റോക്കി” കോണ്ടം ആണത്രേ ഉപയോഗിക്കുന്നത്. നിതിന്‍ ഇത് അറിഞ്ഞയുടനെ അവന്‍റ്റെ കാമുകി സുമയോട് ഈ വിവരം പറഞ്ഞു, മറ്റുപലതും പറഞ്ഞകൂട്ടത്തില്‍, (എന്തെങ്കിലും ഒക്കെ പറയണ്ടേ?), സുമ അവളുടെ കൂട്ടുകാരി തുഷാരയ്ക്ക് ഈ വിഷയം വെറുതെയിരുന്നപ്പോള്‍ sms ചെയ്തു. തുഷാര മിനിഞ്ഞാന്ന് രാത്രിയിലെ ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഈ വിവരം എന്നോട് പറഞ്ഞു. ഞാനിത് പേനയോട് പറഞ്ഞു. പേന പേപ്പറിനോടും. പേപര്‍ അത് വിഴുങ്ങി, കാരണം അന്വേഷിച്ചപ്പോഴാണറിഞ്ഞത് - നിതിന്‍റ്റെ ജേഷ്ഠന്‍ ഒരു സാഹിത്യ നിരൂപകനാണത്രേ.

ചായകുടി
****************
വേശ്യയുടെ വീട്ടിലേക്ക് വീട്ടമ്മ പാഞ്ഞുകയറി വന്നു. ആക്രോശിച്ചു... - “എടീ, ഒരുമ്പെട്ടവളേ, കെട്ടവെളക്കേ, നീയ്യെന്‍റ്റെ കുടുംബം നശിപ്പിക്കും അല്ലേടീ,...അങ്ങേര്‍ക്കെന്താടീ നീയ്യിത്ര വെച്ചുവിളമ്പുന്നത്....???”
“അധികം അലറാതെ...” - വേശ്യ പറഞ്ഞു, “ഞാന്‍ നല്ല ചാ‍യ വച്ചു കൊടുക്കും, അത്രമാത്രം”.
“എന്താടീ...”- വീട്ടമ്മ അലറി - “ഞാന്‍ വെച്ചുകൊടുക്കുന്നത് ചായയല്ലേ?”
“അതെനെക്കറിയില്ല” - വേശ്യ പറഞ്ഞു - “ഇവിടെ വരുമ്പോള്‍ ഞാന്‍ ഞാനിത്തിരി മധുരം കൂടുതലിടും...അത്രേയുള്ളു, ചായകുടി കഴിഞാല്‍ ഗ്ലാസ്സില്‍ നോക്കി അങ്ങിനെ ഇരിക്കും....ശ്ശെടാ ഞാനെന്നാ ചെയ്യാനാ....????”

N.B
വീട്ടമ്മയോട് ഒരഭ്യര്‍ഥന : മധുരമിട്ടില്ലെങ്കിലും വേണ്ട, പണ്ടാരടങ്ങാന്‍ ആ ചായക്കോപ്പ മാറ്റി ഒരു പുതിയത് വാങ്ങരുതോ???